1925 ഒക്ടോബർ 8-ാം തീയതി 'കേരളകൗമുദി' പത്രാധിപരായിരുന്ന സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണവേളയിൽ ഗുരു പറഞ്ഞു: ''ഹിന്ദുമതം ഒരു മതമേ അല്ലല്ലോ?'' 1925 സെപ്റ്റംബർ 27-ാം തീയതിയാണ് ഡോ. ......
ദോഹ: മിഡിൽ ഈസ്റ്റ് യാത്രയുടെ ഭാഗമായി സൗദിഅറേബ്യയയിലെ റിയാദിൽഎത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഊഷ്മളമായ സ്വീകരണം നൽകി. മിഡിൽ ഈസ്റ്റിലെ സൗദി, ഖത്തർ, യു എ ഇ എന്നീ മൂന്ന്പ്രധാനസഖ്യകക്ഷികളുമായുള്ള ബന്ധംമെച്ചപ്പെടുത്തുന്നതിനും ലോക വേദിയിൽ ഒരു ഡീൽമേക്കർ എന്ന നിലയിൽ തന്റെ ശക്തി തെളിയിക്കുന്നതിനും വേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര യാത്രയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുന്ന ട്രമ്പ് പങ്കെടുക്കുന്ന വേദിയിൽഎലോൺ മസ്കും പ്രഭാഷകനാകും.
ട്രംപിന്റെ യാത്രയ്ക്ക് മുമ്പ് യുഎഇക്ക് 1.4 ബില്യൺ ഡോളറിലധികം ആയുധ വിൽപ്പന യുഎസ് പ്രഖ്യാപിച്ചു. ......

ദോഹ:ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ മൽഹാർ സീസൺ 2 സംഘടിപ്പിക്കുന്നു.
മലപ്പുറം പിറവി ദിനത്തോട് അനുബന്ധിച്ച് വരുന്ന ജൂൺ മാസം പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ് ഗായിക ശൈഖ അബ്ദുല്ല എന്നിവർ പങ്കെടുക്കുന്ന മൽഹാർ 2025 ദി മലപ്പുറം ഹാർമണി എന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും മിഡ് മാക് റൗണ്ട് എബൗട്ടിന് അടുത്തുള്ള സിഗ്നേച്ചർ ബൈ മാർസയിൽ വെച്ച് പ്രമുഖ മോട്ടിവേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത വ്ലോഗർ ഫൈസൽ മാഷ് കോട്ടക്കൽ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ അബൂബക്കർ സഫാരി വൈസ് ചെയർമാൻ ഹംസ അൽ സുവൈദി, രാജേഷ് മേനോൻ, അഷ്റഫ് പി.ട്ടി എന്നിവരും ചീഫ് പാട്രൺ അച്ചു ഉള്ളാട്ടിൽ,പാട്രൺമാരായി ആസാദ് സീ ഷോർ,കരീം ടീ ടൈം, ഡോക്ടർ അമാനുള്ള വടക്കാങ്ങര,അൻവർ വാണിയമ്പലം എന്നിവരെ പ്രഖ്യാപിച്ചു.പ്രോഗ്രാം ചെയർമാൻ ഉസ്മാൻ കല്ലൻ, വൈസ് ചെയർമാൻ ഡോക്ടർ ഷഫീഖ് താപ്പി,അമീൻ അന്നാര, അബ്ദുൾ ഫത്താഹ് നിലമ്പൂർ, ജനറൽ കൺവീനർ മൂസ താനൂർ, കൺവീനർ സൗമ്യ പ്രദീപ്, യൂസുഫ് പഞ്ചിലി,നിസാർ താനൂർ, ഫിനാൻസ് ഡയറക്ടർ ബിജേഷ് കൈപ്പട, ഹോസ്പിറ്റാലിറ്റി ചെയർമാൻ മഷൂദ് തിരുത്തിയാട്, ജനറൽ കൺവീനർ പ്രീതി ശ്രീധർ, പ്രോഗ്രാം ഡയറക്ടർ അബി ചുങ്കത്തറ,ജനറൽ കൺവീനർ മുഹമ്മദ് ത്വയ്യിബ്,കൺവീനർ ഷംല ജഹ്ഫർ, സുരേഷ് ബാബു,മുഹ്സിന സമീൽ,മീഡിയ ചെയർമാൻ രാഹുൽ ശങ്കർ ജനറൽ കൺവീനർ നൗഫൽ കട്ടുപ്പാറ,വളണ്ടിയർ ചെയർമാൻ അബ്ദുൽ റഷീദ് തിരൂർ, ജനറൽ കൺവീനർ നബ്ഷ മുജീബ്, പബ്ലിക് റിലേഷൻസ് ചെയർമാൻ അബ്ദുൽ അസീസ് തിരൂരങ്ങാടി,ജനറൽ കൺവീനർ നിയാസ് പുളിക്കൽ, ഫിനാൻസ് ചെയർമാൻ സിദ്ധീഖ് വാഴക്കാട്,ജനറൽ കൺവീനർ സിദ്ധീഖ് ചെറുവല്ലൂർ,ഫുഡ് കമ്മിറ്റി ചെയർമാൻ സലീം റോസ് ജനറൽ കൺവീനർ ഉണ്ണിമോയിൻ എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ഫിലിപ്പ് മമ്പാടിനുള്ള ഉപഹാരം ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ കൈമാറി. ......
കൊല്ലം : ചിതറ സ്വദേശി അഭയ് ജെ. പണിക്കരെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.രാവിലെ ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭയ് പിന്നീട് തിരിച്ചു വന്നിട്ടെന്ന് കുടുംബം പറയുന്നു. പിതാവ് പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ......
കൊച്ചി : സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. സയന്‍സ് സ്ട്രീമില്‍ റോഹന്‍ സച്ചിന് കനോത്ത്(99%), തേജസ്സ് കൃഷ്ണ വിജിത്ത്(98.60%), രാഹുല്‍ ആര്(98.20%),മിലന് സജെയ്(98.20%), കോമേഴ്സ് സ്ട്രീമില്‍ ഹന്നഫാത്തിമ അബ്ദുള്സഹദ്(98.80%), അക്സ ഉമ്മന്‍(98.40%),ഐശ്വര്യ വി.എ(96.20%) ഹ്യുമാനിറ്റീസ് സ്ട്രീമില്‍ കല്പിത സൂര്യ സ്വാമി(98.60%), നീല്‍ ബിനോയ്(98.40%), കല്യാണിസൂര്യ സ്വാമി(98.20%) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ......
പാകിസ്ഥാൻ ആക്രമിച്ച് തകർത്തു എന്നവകാശപ്പെട്ട ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ആദംപുരിലുള്ള വ്യോമസേനാ താവളത്തെ ഒരുവർഷത്തേക്ക് പ്രവർത്തനരഹിതമാക്കി എന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. ......
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച അഭിഭാഷകനെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ് കെ പ്രമോദും സെക്രട്ടറി മുരളീധരൻ ജി വള്ളക്കടവുമാണ് അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്.
പ്രായംകൊണ്ട് സീനിയറാണെങ്കിലും അഭിഭാഷകവൃത്തിയിൽ അത്ര സീനിയറല്ല ബെയ്ലിൻ ദാസ്. ......
കൊച്ചി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സുരക്ഷാ നടപടികള്‍ കെഎംആര്‍എല്‍ ശക്തമാക്കി. പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മാണം നടക്കുന്ന വിവിധയിടങ്ങളില്‍ സുഗമ ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കിയാണ് തടസമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ......